യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് അന്തരിച്ചു

യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് അന്തരിച്ചു. അദ്ദേഹത്തിന് 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവകാംഗമാണ് സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്. വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നീ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതിയംഗമായിരുന്നു. കൂടാതെ, അഖില മലങ്കര വനിതാ സമാജത്തിന്റെ പ്രസിഡന്റുമായിരുന്നു മെത്രാപ്പോലീത്താ.

കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ് സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.