ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ജപമാലയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സും

ലോകമെമ്പാടുമുള്ള സ്ത്രീകൾ ഡിസംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് ജപമാല പ്രാർത്ഥനയിൽ പങ്കുചേരും. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജനസംഖ്യയുടെ ഏഴു ശതമാനം മാത്രമാണ് ക്രൈസ്തവർ. ഇത്തവണ അവിടെയുള്ള സ്ത്രീകളും ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.

അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സൗത്ത് വികാരിയേറ്റിന്റെ ഭാഗമാണ്. ജനസംഖ്യയുടെ 75% ആളുകളിൽ ഏകദേശം 7% പേർ ക്രിസ്തുവിശ്വാസം സ്വീകരിച്ചവരാണ്. രാജ്യത്തെ ഔദ്യോഗികവും വ്യാപകവുമായ മതം ഇസ്ലാമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, കൊളംബിയ, കോസ്റ്ററിക്ക, ഇക്വഡോർ, എൽ സാൽവഡോർ, സ്‌പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇറ്റലി, മെക്സിക്കോ, നിക്കരാഗ്വ, പനാമ, പരാഗ്വേ, പെറു, പ്യൂർട്ടോ റിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഉഗാണ്ട, ഉറുഗ്വേ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും ലോകമെമ്പാടുമായി നടത്തപ്പെടുന്ന ഈ ജപമാല പ്രാർത്ഥനയുടെ ഭാഗമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.