ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായുള്ള ജപമാല ഡിസംബർ എട്ടിന്

കൊളംബിയയിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി ജപമാല നടത്താനുള്ള ഒരു സംരംഭം ഇൻസ്റ്റാഗ്രാം വഴി ആരംഭിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിനാണ് ഈ പ്രാർത്ഥനാദിനം ആചരിക്കുന്നത്.

ദേവാലയങ്ങൾ (ലാറ്റിനമേരിക്കയിലെ ഗർഭച്ഛിദ്ര വക്താക്കൾ നശിപ്പിക്കുന്നവ), ജീവിതം, മാതൃത്വം, കുടുംബം എന്നിവയുടെ സംരക്ഷണത്തിനായി സ്ത്രീകളെ ഒന്നിപ്പിക്കാനാണ്. ഞങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന്റെ പുത്രിമാരാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃക പിന്തുടരാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ജപമാല പ്രയത്നത്തിന്റെ മറ്റൊരു ലക്ഷ്യം ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന സമാധാനത്തിനായുള്ള അന്വേഷണവും എല്ലാ മനുഷ്യരും അന്തസ്സിൽ തുല്യരാണെന്ന ഉറച്ച ബോധ്യവും പ്രകടിപ്പിക്കുക എന്നതാണെന്ന് ഈ പരിപാടിയുടെ സംഘാടകർ പറയുന്നു.

ലോകമെമ്പാടുമുള്ള സ്ത്രീകളോട് പൊതുസ്ഥലത്ത് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഇതിന്റെ സംഘാടകർ ആഹ്വാനം ചെയ്യുന്നു. അർജന്റീന, ഓസ്‌ട്രേലിയ, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോർ, എൽ സാൽവഡോർ, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ 25- ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇതിനകം തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.