ലോകത്തിന് ആവശ്യം സമാധാനമാണ്: ഫ്രാൻസിസ് പാപ്പാ

ലോകസമാധാനത്തിനു വേണ്ടി, പ്രത്യേകിച്ച് ഉക്രൈനു വേണ്ടി വീണ്ടും പ്രാർത്ഥന യാചിച്ച് ഫ്രാൻസിസ് പാപ്പാ. ജൂലൈ മൂന്നിന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ലോകത്തിന് ഇന്ന് ഏറ്റവും കൂടുതൽ ആവശ്യം സമാധാനമാണ്. ആയുധങ്ങളുടെ സന്തുലിതാവസ്ഥയിൽ നിന്നോ, പരസ്പരമുള്ള ഭയം മൂലമോ ഉളവാകുന്ന സമാധാനമല്ല; പിന്നെയോ ശാശ്വതമായ സമാധാനം. ഇതിനായി രാഷ്ട്രീയവും സാമ്പത്തികവും സൈനികപരവുമായ പദ്ധതികളിൽ നിന്ന് ഒരു ആഗോള സമാധാനപദ്ധതിയിലേക്ക് നമ്മൾ മാറേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സഹായമുണ്ടെങ്കിൽ ഇതെല്ലാം സാധ്യമാണ്. രാഷ്ട്രത്തലവന്മാരോടും അന്താരാഷ്ട്ര സംഘടനകളോടും ലോകസമാധാനത്തിനു വേണ്ടി യത്നിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.