ലോക കുടുംബസമ്മേളനത്തിന്റെ കാര്യപരിപാടികൾ പുറത്തുവിട്ട് വത്തിക്കാൻ

2022- ലെ ലോക കുടുംബസമ്മേളനത്തിന്റെ കാര്യപരിപാടികൾ പുറത്തുവിട്ട് വത്തിക്കാൻ. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ റോമിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. ‘കുടുംബസ്നേഹം: ദൈവവിളിയും വിശുദ്ധിയിലേക്കുള്ള പാതയും’ എന്നാണ് ഈ സമ്മേളനത്തിന്റെ ആപ്തവാക്യം.

ലോക കുടുംബസമ്മേളനം രണ്ട് സമാന്തര രീതികളിലാണ് നടക്കുന്നതെന്ന് അതിന്റെ സംഘാടകർ അറിയിച്ചു. ലോകമെമ്പാടുമുള്ള വിവിധ രൂപതകളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ദൈവശാസ്ത്ര – പാസ്റ്ററൽ കോൺഗ്രസ്, വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കും. കുടുംബശുശ്രൂഷയുടെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അതിനു സമാന്തരമായി, ലോകമെമ്പാടുമുള്ള പല രൂപതകളിലെ കുടുംബങ്ങളും തങ്ങളുടെ ബിഷപ്പിന്റെയോ, ഇടവക വൈദികന്റെയോ സാന്നിധ്യത്തിൽ അന്നേ ദിവസങ്ങളിൽ ഒത്തുകൂടും. അവർ പാസ്റ്ററൽ കോൺഗ്രസിൽ അഭിസംബോധന ചെയ്യപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. മുൻ വർഷങ്ങളിലെപ്പോലെ ഈ ചർച്ച ദൈവശാസ്ത്രപരമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച ആയിരിക്കില്ല, മറിച്ച് കുടുംബത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമുള്ള ചർച്ചയായിരിക്കും.

പോൾ ആറാമൻ ഹാളിൽ നടക്കുന്ന കോൺഗ്രസിൽ അഞ്ച് പ്രധാന കോൺഫറൻസുകൾ നടത്തപ്പെടും. തുടർന്ന് വിവിധ സഭകൾക്ക് കൂടുതൽ മുൻഗണനയുള്ള അജപാലന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മറ്റ് കോൺഫറൻസുകളും നടക്കും. ചർച്ചയിൽ അഭിസംബോധന ചെയ്യപ്പെടുന്ന വിഷയങ്ങളിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പ്, കുടുംബത്തിലെ ചില പ്രശ്നനങ്ങൾ എന്നിവയും ഉൾപ്പെടും.

ജൂൺ 26- ന്, പാസ്റ്ററൽ കോൺഗ്രസിലെ പ്രതിനിധികൾ മാർപാപ്പയുടെ ആഞ്ചലൂസ് പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് അവർ ലോകത്തിലെ എല്ലാ കുടുംബങ്ങളെയും പ്രതിനിധീകരിച്ച് സന്നിഹിതരായ കുടുംബങ്ങളോടൊപ്പം പ്രതീകാത്മക മിഷനറി അയയ്ക്കൽ എന്ന ചടങ്ങിലും പങ്കാളിയാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.