ആണവായുധങ്ങളില്ലാത്ത ഒരു ലോകം അനിവാര്യവും സാധ്യവുമാണ്: ഫ്രാൻസിസ് പാപ്പാ

ആണവായുധങ്ങളില്ലാത്ത ഒരു ലോകം അനിവാര്യവും സാധ്യവുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ആണവായുധ നിരോധനം സംബന്ധിച്ച ഉടമ്പടിയിലെ സംസ്ഥാനകക്ഷികളുടെ ആദ്യ യോഗത്തിലേക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“എല്ലാ ആയുധങ്ങളെയും നിശബ്ദമാക്കുക. ചർച്ചകളിലൂടെ സംഘർഷങ്ങളുടെ കാരണങ്ങൾ ഇല്ലാതാക്കുക. സമാധാനവും സുരക്ഷിതത്വവും നീതിയും ശാശ്വതമാകണമെങ്കിൽ അത് സാർവ്വത്രികമായിരിക്കണം. നമ്മുടെ സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. ആണവായുധങ്ങളിൽ നിന്ന് മുക്തമായ ഒരു ലോകം അനിവാര്യവും സാധ്യവുമാണെന്നതിന് സംശയമില്ല” – പാപ്പാ പറഞ്ഞു.

ആണവായുധങ്ങളുടെ ഉപയോഗവും അവ കൈവശം വയ്ക്കുന്നതും അധാർമ്മികമാണ്. അത് ആളുകൾ തമ്മിലുള്ള ബന്ധത്തെ തകർക്കുകയും സംഭാഷണത്തിനുള്ള സാധ്യതകളെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.