പ്രായമായവർക്കു വേണ്ടിയുള്ള ലോകദിനത്തിൽ സ്വീകരിക്കാം ദണ്ഡവിമോചനം

ഇന്ന് കത്തോലിക്കാ സഭ മുത്തശ്ശീ-മുത്തച്ഛന്മാർക്കും പ്രായമായ വ്യക്തികൾക്കുമായുള്ള ദിനം പ്രത്യേകമായി ആചരിക്കുകയാണ്. എല്ലാ വർഷവും ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച നടക്കുന്ന ഈ പ്രത്യേക ആചരണം പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ അന്നയുടെയും യോവാക്കിമിന്റെയും തിരുനാളിന്റെ പശ്ചാത്തലത്തിലാണ് കൊണ്ടാടുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ ദിനത്തിൽ മുതിർന്നവർക്കായി പ്രാർത്ഥിക്കുകയും പ്രായമായവരെ സന്ദർശിക്കുകയും ചെയ്യുന്നവർക്ക് കത്തോലിക്കാ സഭ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നിർവ്വചിച്ചിരിക്കുന്നതുപോലെ, ഒരു പൂർണ്ണദണ്ഡവിമോചനം, ഇതിനകം ക്ഷമിക്കപ്പെട്ട പാപങ്ങൾ നിമിത്തമുള്ള താൽക്കാലിക ശിക്ഷയുടെ ദൈവമുമ്പാകെയുള്ള ഒരു മോചനമാണ്. കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ ദണ്ഡവിമോചനം സാധ്യമാകും. ഈ വിധത്തിൽ നേരിട്ടോ, മാധ്യമങ്ങളിലൂടെയോ പ്രായമായവരെയും പ്രയാസത്തിൽ കഴിയുന്നവരെയും സന്ദർശിക്കുന്നവർക്ക് ദണ്ഡവിമോചനം ലഭ്യമാകും ഇന്ന് പാപ്പാ അറിയിക്കുന്നു.

അന്നയും ജോവാക്കിമും വാർദ്ധക്യത്തിൽ പലവിധ പ്രയാസങ്ങളാൽ നിരാശയിലായിരുന്നു. എന്നാൽ വിശ്വാസം അവരെ സ്വർഗ്ഗരാജ്ഞിയുടെ മാതാപിതാക്കൾ ആക്കികൊണ്ട് സംതൃപ്തരാക്കി. അത് അവർ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഈ ഒരു കാരണത്താലാണ് ഇവരുടെ തിരുനാൾ ദിനത്തിൽ പ്രായമായ മാതാപിതാക്കളെയും മുതിർന്നവരെയും അവരുടെ വിശ്വാസത്തെയും ആദരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.