എയ്ഡ്സ് രോഗനിർമ്മാർജ്ജന ലോകദിനം; എച്ച്ഐവി അണുബാധിതരുടെ സംഖ്യ 27 ലക്ഷം

എയ്ഡ്സ് രോഗം മൂലം 2021- ൽ മരണമടഞ്ഞവരുടെ എണ്ണം ഒരുലക്ഷത്തി പതിനായിരം ആണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയുടെ, യുണിസെഫിന്റെ (UNICEF) ഒരു പഠനം വെളിപ്പെടുത്തുന്നു. അനുവർഷം ഡിസംബർ 1- ന് എയ്ഡ്സ് വിരുദ്ധ ലോകദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ഈ സംഘടന പുറപ്പെടുവിച്ച ഒരു രേഖയിലാണ് ഇതു സംബന്ധിച്ച പ്രസ്താവനയുള്ളത്.

2021- ൽ എയ്ഡ്സ് രോഗാണുവായ എച്ച്ഐവി പുതിയതായി ബാധിച്ചവരുടെ സംഖ്യ മൂന്നുലക്ഷത്തി പതിനായിരമാണെന്നും അങ്ങനെ ഈ അണുബാധിതരുടെ സംഖ്യ മൊത്തം 27 ലക്ഷമായി ഉയർന്നുവെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലമായി എയ്ഡ്സ് രോഗനിയന്ത്രണ സംവിധാനം സ്തംഭനാവസ്ഥയിലാണെന്ന വസ്തുതയും ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.