നമുക്ക് ക്രിസ്തുവിനെ പങ്കുവയ്ക്കാൻ യുവാക്കളുടെ ഉത്സാഹവും തീക്ഷ്ണതയും ആവശ്യമാണ്: ഫ്രാൻസിസ് പാപ്പാ

ദൈവത്തിന്റെ സാക്ഷികളാകാനുള്ള യുവജനങ്ങളുടെ ഉത്സാഹവും തീക്ഷ്ണതയും നമുക്ക് ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവ യുവജനങ്ങളുടെ രക്ഷാധികാരിയായ വി. അലോഷ്യസ് ഗോൺസാഗയുടെ തിരുനാൾ ദിനത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ജൂൺ 21-നാണ് കത്തോലിക്കാ സഭ ക്രിസ്ത്യൻ യുവജനങ്ങളുടെ രക്ഷാധികാരിയും യുവ വിദ്യാർത്ഥികളുടെ സംരക്ഷകനുമായ വി. അലോഷ്യസ് ഗോൺസാഗയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നത്.

ഇക്കാരണത്താൽ, ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ യുവജനങ്ങളുമായി ബന്ധപ്പെട്ട ഒരു സന്ദേശം പ്രസിദ്ധീകരിച്ചു. “ഒരു സഭ എന്ന നിലയിൽ യുവജനങ്ങളുടെ ഉത്സാഹവും തീക്ഷ്ണതയും നാം സ്വപ്നം കാണേണ്ടതുണ്ട്. എപ്പോഴും യുവജനങ്ങൾ ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടത് ആവശ്യമാണ്. ഇവിടെ റോമിൽ, പ്ലേഗ് ബാധിതരെ പരിചരിച്ചതിനാൽ അദ്ദേഹം വളരെ ചെറുപ്പത്തിൽ മരിച്ചു. ലോകമെമ്പാടുമുള്ള യുവജനങ്ങളെ ഞാൻ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ ഏൽപിക്കുന്നു. ദൈവത്തോടും അയൽക്കാരോടും സ്‌നേഹമുള്ള ഒരു യുവാവായിരുന്നു അദ്ദേഹം” – പാപ്പാ പറഞ്ഞു.

2020 ജൂൺ 21-ന് ഫ്രാൻസിസ് പാപ്പാ ലോകത്തിലെ യുവജനങ്ങളെ വി. അലോഷ്യസ് ഗോൺസാഗയുടെ മാദ്ധ്യസ്ഥത്തിന് ഭരമേൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.