സമാധാനമില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്: മാർപാപ്പ

യുദ്ധങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സമാധാനമില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. അസ്തിയിലെ ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനക്കു ശേഷം മാർപാപ്പ ആഞ്ചലൂസ് പ്രാർത്ഥന ചൊല്ലുകയും യുദ്ധം അവസാനിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു. അസ്തിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ആഞ്ചലൂസ് പ്രാർത്ഥന ചൊല്ലിയത്.

ഉക്രൈനെക്കുറിച്ചും യുദ്ധത്താൽ നാശം വിതച്ച ലോകത്തിലെ വിവിധ സ്ഥലങ്ങളെയും കുറിച്ച് ചിന്തിക്കാൻ മാർപാപ്പ അവിടെയുണ്ടായിരുന്ന എല്ലാവരെയും പ്രചോദിപ്പിച്ചു. “പാലസ്തീനിലെ ഗാസയിൽ 21 പേരുടെ മരണത്തിനിടയാക്കിയ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ദിവസം മുമ്പു നടന്ന ദാരുണമായ തീപിടുത്തത്തിൽ പത്തു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരെ കർത്താവ് സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കട്ടെ” – പാപ്പാ വെളിപ്പെടുത്തി.

യുവാക്കൾക്ക് ലോകത്തെ മാറ്റാൻ കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. പ്രാദേശികസഭകൾ രാജത്വത്തിരുനാൾ ദിനത്തിൽ ലോക യുവജന ദിനം ആചരിക്കുന്നത് അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. “നമ്മുടെ ജീവിതം പാഴാക്കാതെ സുഖലോലുപതകൾക്കോ, ​​പുതിയ ഭ്രമങ്ങൾക്കോ ​​പിന്നാലെ പോകാതെ നമ്മെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങൾ ലക്ഷ്യമാക്കി മുന്നേറുക. ഇന്ന്, ‘സമാധാനത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ’ ലോകത്തെ മാറ്റാൻ കഴിയുന്ന യുവാക്കളെയാണ് നമുക്ക് ആവശ്യം” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.