നാം വൈദികരെ കാണാൻ പോകുന്നത് ദൈവത്തെ തേടിയാണ്: കർദ്ദിനാൾ സാറ

നാം വൈദികരെ കാണാൻ പോകുന്നത് ലോകത്തെ നന്നാക്കാനല്ല, മറിച്ച് ദൈവത്തെ തേടിയാണെന്നു ചൂണ്ടിക്കാട്ടി കർദ്ദിനാൾ റോബർട്ട് സാറ. ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“നാം ശരീരങ്ങളുടെ ജീവൻ പരിപാലിക്കുന്നു; പക്ഷേ ആത്മാക്കളെ മരിക്കാൻ അനുവദിച്ചു. എങ്കിൽ തന്നെയും ആത്മീയജീവിതം നമ്മോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണ്. ഏറ്റവും വിലയേറിയ വസ്തുവാണ് നമ്മുടെ ആത്മാവ്. അത് നമ്മുടെ ആന്തരികജീവിതമാണ്; ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ചയുടെ സ്ഥലം. ആത്മീയജീവിതത്തെ നിരാകരിക്കുകയെന്നാൽ സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള നമ്മുടെ അന്തസിനെ നിഷേധിക്കുക എന്നതാണ്. അതിനാൽ ദൈവത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും എല്ലാറ്റിനുമുപരിയായി നിത്യജീവനെ കുറിച്ചും സംസാരിക്കാൻ സഭയിലേക്കു മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” – കർദ്ദിനാൾ ചൂണ്ടിക്കാട്ടി.

“നാം സഭയെയും അതിന്റെ ഘടനയെയും കുറിച്ച് സംസാരിക്കാൻ ധാരാളം സമയം ചെലവിടുന്നു. എന്നാൽ അതിലും പ്രധാനപ്പെട്ടത് നമ്മുടെ നിത്യജീവിതമാണ്; ദൈവവുമായുള്ള സൗഹൃദത്തിലുള്ള നമ്മുടെ ജീവിതമാണ്. സഭ നിലനിൽക്കുന്നത് വിശുദ്ധർക്കു വേണ്ടിയാണ്. മറ്റുള്ളവയെല്ലാം രണ്ടാമതായാണ് നിലകൊള്ളുന്നത്” – കർദ്ദിനാൾ സാറ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.