സന്നദ്ധസേവനം ഒരു ദൈവകൃപ; അത് ഐക്യം സംജാതമാക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ

സന്നദ്ധപ്രവർത്തനമെന്നത് എന്തെങ്കിലും കാര്യത്തിന്റെ സാക്ഷാത്ക്കാരത്തിനായി ചട്ടക്കൂടുകളെ ഭേദിച്ച് പുറത്തുകടക്കാൻ അനുവദിക്കുന്ന ഭേദകശക്തിയാണെന്ന് മാർപാപ്പാ. 2023 ആഗസ്റ്റ് 1 മുതൽ 6 വരെ പോർട്ടുഗലിലെ ലിസ്ബണിൽ ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജന ദിനത്തിനായി പ്രവർത്തിക്കുന്ന, സന്നദ്ധസേവകർക്കായി സ്പാനിഷ് ഭാഷയിൽ നല്കിയ വീഡിയോ  സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സന്നദ്ധസേവനം ഒരു ദൈവകൃപയും ഓരോ സന്നദ്ധപ്രവർത്തകന്റെയും ഉദാരത, സഭയുടെ ശക്തിയും സഭാദൗത്യത്തിന്റെ ആവിഷ്ക്കാരവുമാണെന്ന് പാപ്പാ പറഞ്ഞു. അതുപോലെ തന്നെ സന്നദ്ധസേവനം ഐക്യം സംജാതമാക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.