ബഹ്‌റൈൻ യാത്രയിലും പാപ്പാ ശബ്ദമില്ലാത്തവരുടെ ശബ്ദമാകും: കർദ്ദിനാൾ പരോളിൻ

ബഹ്‌റൈൻ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പായ്ക്ക് ലഭിച്ച ക്ഷണത്തിന് രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫക്കും ഭരണനേതൃത്വത്തിനും പ്രാദേശികസഭക്കും വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ നന്ദി അറിയിച്ചു. നവംബർ മൂന്നു മുതൽ ആറു വരെ ഫ്രാൻസിസ് പാപ്പാ ബഹ്‌റൈനിൽ നടത്തുന്ന സന്ദർശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വത്തിക്കാന്റെ വാർത്താവിഭാഗത്തിനും പരിശുദ്ധ സിംഹാസനത്തിന്റെ ദിനപ്പത്രമായ ‘ലൊസ്സെർവത്തോരെ റൊമാനൊക്കും’ അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

പിരിമുറുക്കങ്ങൾ, എതിർപ്പുകൾ, സംഘർഷങ്ങൾ എന്നിവയാൽ മുദ്രിതമായ ഒരു ലോകത്തിൽ പാപ്പായുടെ ബഹ്‌റൈൻ സന്ദർശനവും സന്ദർശനപരിപാടികളും ഐക്യത്തിന്റെയും ശാന്തിയുടെയും സന്ദേശമായിരിക്കുമെന്ന് കർദ്ദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു. സംഭാഷണത്തിനായുള്ള ബഹ്‌റൈൻ വേദിയുടെ സമാപനയോഗത്തിൽ പാപ്പായുടെ പങ്കാളിത്തം ഐക്യത്തിന്റെ അടയാളമായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ബഹ്‌റൈൻ സന്ദർശനവേളയിലും പാപ്പാ മുൻ അപ്പസ്തോലിക യാത്രകളിലെന്നപോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുമെന്നും പ്രാന്തവത്കൃതരുമായി കൂടിക്കാഴ്ച നടത്തുമെന്നും കർദ്ദിനാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.