പരിശുദ്ധ മറിയം നമ്മെ പഠിപ്പിക്കുന്നത് സ്വയം മറന്ന് ജീവിക്കാനാണ്: ഫ്രാൻസിസ് പാപ്പാ

ഭയമോ അഹങ്കാരമോ പരിശുദ്ധ അമ്മയെ ഒരിക്കലും തളർത്തിയിരുന്നില്ലെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 18- ന് വത്തിക്കാനിൽ യുവജനങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പരിശുദ്ധ അമ്മയെ ഒരിക്കലും ഭയമോ അഹങ്കാരമോ തളർത്തിയിരുന്നില്ല. രക്ഷകന്റെ അമ്മയാകാനാണ് തന്റെ വിളിയെന്ന് തിരിച്ചറിഞ്ഞിട്ടും അമ്മ ദൃഷ്ടി പതിപ്പിച്ചത് അതുമൂലം തനിക്ക് ഉണ്ടാകാൻ പോകുന്ന പ്രശ്നനങ്ങളിലല്ല. മറിച്ച് ദൈവഹിതം നിറവേറ്റുന്നതിലാണ്. സഹായം ആവശ്യമായിരിക്കുന്ന ഗർഭിണിയായ എലിസബത്തിനെ ശുശ്രൂഷിക്കാൻ തിടുക്കത്തിൽ അമ്മ യാത്ര പുറപ്പെടുകയും ചെയ്‌തു. സഹനങ്ങളിൽ ഉറച്ചു നിൽക്കാനും ദൈവത്തോട് നന്ദി ഉള്ളവരായിരിക്കാനും പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു”- പാപ്പാ പറഞ്ഞു.

ലോകമെമ്പാടുമായി നാല് ദശലക്ഷത്തിലധികം അംഗങ്ങളുള്ള രണ്ടാമത്തെ വലിയ പൗരസ്ത്യ കത്തോലിക്കാ സഭയാണ് സീറോ മലബാർ സഭ. ഈ സഭയിലെ യുവ കത്തോലിക്കരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.