നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ തുടരുന്നു; ഒരു വൈദികനെ തട്ടിക്കൊണ്ടു പോയി

ഓരോ ദിവസവും നൈജീരിയയിൽ നിന്നും ഉയരുന്നത് ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങളുടെ വാർത്തകളാണ്. ജൂൺ അഞ്ചിന് നൈജീരിയയിലെ സെൻട്രൽ കോഗി സ്റ്റേറ്റിലെ ഒബാംഗഡെ പട്ടണത്തിലെ റെക്‌റ്ററിയിൽ നിന്ന് ഒരു കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയതായി പ്രാദേശിക കത്തോലിക്കാ രൂപത അറിയിച്ചു. ഫാ. ക്രിസ്റ്റഫർ ഇറ്റോപ ഒനോട്ടുവിനെയാണ് തട്ടിക്കൊണ്ടു പോയത്.

ജൂൺ അഞ്ചിന് പന്തക്കുസ്താ തിരുനാളിന് വിശുദ്ധ കുർബാന അർപ്പിക്കാൻ ഫാ. ക്രിസ്റ്റഫർ എത്താത്തതിനെ തുടർന്ന് ഇടവകാംഗങ്ങൾ അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫാ. ക്രിസ്റ്റഫറിന്റെ മുറിയുടെ ജനലുകളും വാതിലുകളും തകർത്തതായും സാധനങ്ങൾ ചിതറിക്കിടക്കുന്നതായും അവർ കണ്ടെത്തി.

ജൂൺ അഞ്ചിന് രാവിലെയാണ് അടുത്ത സംസ്ഥാനമായ ഒൻഡോ സ്റ്റേറ്റിലെ കത്തോലിക്കാ പള്ളിയിൽ കൂട്ടക്കൊല നടന്നത്. അതിനു മുമ്പാണ് ഫാ. ക്രിസ്റ്റഫറിനെ തട്ടിക്കൊണ്ടു പോയത്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സൂചനയില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.