2025 ജൂബിലി വർഷത്തിന്റെ ആപ്‌തവാക്യം പുറത്തിറക്കി വത്തിക്കാൻ

2025 ജൂബിലി വർഷത്തിന്റെ ആപ്‌തവാക്യം പുറത്തിറക്കി വത്തിക്കാൻ. ‘പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്നാണ് ആപ്തവാക്യം. ജനുവരി 13-ന് വത്തിക്കാൻ ന്യൂസ് പുറത്തിറക്കിയ വീഡിയോയിൽ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയാണ് ഈ വിവരം അറിയിച്ചത്.

2025 ജൂബിലിയിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറക്കാനാണ് തീരുമാനം. സാധാരണ 25 വർഷത്തിലൊരിക്കൽ അല്ലെങ്കിൽ ഒരു അസാധാരണ ജൂബിലിക്ക് ഒരു മാർപ്പാപ്പ ആഹ്വാനം ചെയ്യുമ്പോൾ മാത്രം തുറക്കുന്ന ഈ വാതിലിലൂടെ കടന്നുപോകുന്ന തീർഥാടകർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2000-ലെ ജൂബിലിക്ക് നേതൃത്വം നൽകിയതിന് ശേഷമുള്ള സഭയുടെ ആദ്യത്തെ സാധാരണ ജൂബിലിയാണ് 2025 ജൂബിലി. 2015-ൽ ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കരുണയുടെ ജൂബിലി വേളയിൽ, ലോകമെമ്പാടുമുള്ള കത്തീഡ്രൽ ദേവാലയങ്ങൾക്ക് വിശുദ്ധ വാതിൽ സ്ഥാപിക്കാനും തുറക്കാനും ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.