
പ്രത്യാശയുടെ ജൂബിലി വർഷത്തിൽ പൗരസ്ത്യ സഭകൾ മെയ് 12-14 വരെ റോമിൽ ജൂബിലി ആഘോഷിക്കുന്നു. ഇന്ന് ലെയൊ പതിനാലാമൻ പാപ്പ പൗരസ്ത്യ സഭാനുയായികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും.
സഭയിലെ വിവിധ വിഭാഗങ്ങൾ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ജൂബിലിയാചരണത്തിൻറെ ഭാഗമായിട്ടാണ് 12-14 വരെ പൗരസ്ത്യസഭകളുടെ ഈ ആഘോഷം. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും സീറോമലബാർ, സീറോമലങ്കര സഭകളുൾപ്പടെയുടെ പൗരസ്ത്യസഭകളുടെ പ്രതിനിധികൾ ഇതിൽ പങ്കുചേരുന്നുണ്ട്.
ഇന്ന് ലെയൊ പതിനാലാമൻ പാപ്പ ഇവർക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ബൈസൻറെയിൻ റീത്തിലുള്ള വിശുദ്ധ കുർബ്ബാനയോടെ ആയിരിക്കും പൗരസ്ത്യസഭകളുടെ ജൂബിലിയാചരണത്തിന് സമാപനമാകുക.