ചൈനയുമായുള്ള കരാർ രണ്ടാം തവണയും പുതുക്കി വത്തിക്കാൻ

രണ്ട് വർഷത്തേക്ക് കൂടി കത്തോലിക്കാ ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായുള്ള 2018-ലെ കരാർ പുതുക്കിയതായി വത്തിക്കാൻ അറിയിച്ചു. “ഉചിതമായ കൂടിയാലോചനകൾക്കും വിലയിരുത്തലിനും ശേഷം, ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച താൽക്കാലിക കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ ഹോളി സീയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സമ്മതിച്ചു,” വത്തിക്കാൻ പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

“കത്തോലിക്കാ സഭയുടെ ദൗത്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കരാറിന്റെ ഉൽപാദനപരമായ നടപ്പാക്കലിനും ഉഭയകക്ഷി ബന്ധങ്ങളുടെ കൂടുതൽ വികസനത്തിനും വേണ്ടി ചൈനീസ് പാർട്ടിയുമായി മാന്യവും ക്രിയാത്മകവുമായ സംഭാഷണം തുടരാൻ വത്തിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ചൈനീസ് ജനതയുടെ നന്മയാണ് കാംക്ഷിക്കുന്നത്.” -പത്രക്കുറിപ്പിൽ വെളിപ്പെടുത്തുന്നു.

വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാർ 2018 സെപ്റ്റംബറിൽ ഒപ്പുവെക്കുകയും 2020 ഒക്ടോബറിൽ രണ്ട് വർഷത്തേക്ക് കൂടി പുതുക്കുകയും ചെയ്തു. കരാറിന്റെ നിബന്ധനകൾ പരസ്യമാക്കിയിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.