2025 ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത് വത്തിക്കാൻ

2025 ൽ ആഘോഷിക്കാനിരിക്കുന്ന ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തുവിട്ട് വത്തിക്കാൻ. ജൂൺ 28- ന് നടന്ന പത്രസമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയാത്രോ പരോളിൻ, ബിഷപ്പ് റിനോ ഫിഷെല്ല എന്നിവർ പങ്കെടുത്തു.

‘പ്രത്യാശയുടെ തീർത്ഥാടകർ’ എന്നാണ് ജൂബിലി വർഷത്തിന്റെ ആപ്‌തവാക്യം. എല്ലാവരും പ്രത്യാശയിൽ ദൃഷ്ടി പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കർദ്ദിനാൾ ഭാവിയെ ധൈര്യത്തോടെ നേരിടാൻ വേണ്ട ശക്തിയ്ക്കായി സാധ്യമായതെല്ലാം ചെയ്യണമെന്ന പാപ്പായുടെ വാക്കുകളെയും ഈ അവസരത്തിൽ അനുസ്മരിച്ചു. ലോകത്ത് കഴിഞ്ഞ വർഷങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ ഒരു അനിശ്ചിത ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനാൽ, ഈ ജൂബിലിയിൽ പ്രത്യാശയുടെ വെളിച്ചത്തിൽ ജീവിക്കേണ്ടതിന്റെ അടിയന്തിരതയെക്കുറിച്ച് ബിഷപ്പ് റിനോ ഫിഷെല്ല എടുത്തുപറഞ്ഞു.

48 രാജ്യങ്ങളിലെ 213 നഗരങ്ങളിൽ നിന്ന് 249 എൻട്രികളാണ് ലോഗോ ഡിസൈൻ മത്സരത്തിന് ഉണ്ടായിരുന്നത്. ആറ് വയസ്സു മുതൽ 83 വയസ്സുവരെ പ്രായമുള്ളവരായിരുന്നു മത്സരാർത്ഥികൾ. ഇതിൽ നിന്ന് മൂന്ന് എൻട്രികൾ ഫ്രാൻസിസ് പാപ്പായ്ക്ക് സമർപ്പിക്കുകയും അതിൽ നിന്ന് പാപ്പാ ഒരെണ്ണം തിരഞ്ഞെടുക്കുകയുമായിരുന്നു.

ജിയാകോമോ ട്രാവിസാനിയാണ് ഈ ലോഗോ വരച്ചിരിക്കുന്നത്. തീർത്ഥാടകരുടെ പാത ഒരു വ്യക്തിയുടെ പാതയല്ല. മറിച്ച് ഒരു സമൂഹത്തിന്റേതാണ്. കുരിശിലേക്കാണ് അവർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഈ ലോഗോ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.