
1990-കളിൽ സ്ഥാപിതമായതിനുശേഷം ആദ്യമായി വത്തിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തു. മൾട്ടിമീഡിയ ഉള്ളടക്കവും മറ്റ് വത്തിക്കാൻ ഓഫീസുകളിലേക്കും ശുശ്രൂഷകളിലേക്കുമുള്ള ഓൺലൈൻ ലിങ്കുകളും ഇതിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ലളിതമായ ഇളംനീല പശ്ചാത്തലത്തിൽ, ലെയോ പതിനാലാമൻ മാർപാപ്പയെ അഭിവാദ്യം ചെയ്യുന്ന ഒരു കവർ ചിത്രം, ഈ ആഴ്ച ആദ്യം പുറത്തിറങ്ങിയ പരിശുദ്ധ സിംഹാസനത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ഹോംപേജിന്റെ മുകൾ പകുതിയിൽ ഇപ്പോൾ ദൃശ്യമാകുന്നു. അപ്ഡേറ്റ് ചെയ്ത വെബ്സൈറ്റ് വഴി പേപ്പൽ സദസ്സുകൾക്കും ആരാധനാക്രങ്ങൾക്കും ടിക്കറ്റുകൾ എടുക്കുന്നതും എളുപ്പമാക്കുന്നു. അപ്ഡേറ്റ് ചെയ്ത വെബ്സൈറ്റിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന മറ്റ് മൂന്ന് വത്തിക്കാൻ ശുശ്രൂഷകൾ സഭാ ചാരിറ്റിയായ പീറ്റേഴ്സ് പെൻസ്; പോപ്പിന്റെ വേൾഡ്വൈഡ് പ്രാർത്ഥനാ ശൃംഖല; ജൂബിലി ഇയർ ഓഫ് ഹോപ്പ് 2025 എന്നിവയാണ്.
ലിയോ പതിനാലാമൻ മാർപാപ്പയുമായും വത്തിക്കാനുമായും ബന്ധപ്പെട്ട ദൈനംദിന വാർത്തകളും കലണ്ടർ ഇവന്റുകളും അറബിക്, ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ലാറ്റിൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നീ ഒമ്പത് ഭാഷകളിൽ അപ്ഡേറ്റ് ചെയ്ത ഹോംപേജിൽ ലഭ്യമാണ്. പുതിയ ഹോം പേജിൽ നിന്ന് ആക്സസ് ചെയ്യാവുന്ന അധിക വിവരങ്ങളും സഭാ രേഖകളും ബൈബിൾ, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, കാനോൻ നിയമസംഹിതകൾ, എക്യുമെനിക്കൽ കൗൺസിലുകൾ, കത്തോലിക്കാ സാമൂഹിക പഠിപ്പിക്കൽ, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ സഭയുടെ പ്രതികരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയാണ്.