കൂദാശകൾക്കായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുവാൻ ഒരുങ്ങി വത്തിക്കാൻ

കൂദാശകളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന ഒരു പുതിയ സംരംഭം പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പരിപാലന ചുമതലയുള്ള വത്തിക്കാൻ സ്ഥാപനമായ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ടിക്കറ്റില്ലാതെ പ്രവേശനം അനുവദിക്കുന്ന ഓരോ ദിവസത്തെയും തീർഥാടകർക്ക് കൂടുതൽ പരിഗണന നൽകുന്ന സമയവും മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

വത്തിക്കാൻ ന്യൂസ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, “തീർത്ഥാടകർക്കും പ്രാർത്ഥനാ യാത്രക്കാർക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ പാത സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ പരസ്യ പരീക്ഷണത്തിൽ തുറന്നിരിക്കുന്നു. പുതിയ ക്രമീകരണങ്ങൾ പരീക്ഷിക്കുന്നതിനാൽ ഈ സംരംഭം നിലവിൽ ഒരു താൽക്കാലിക സംവിധാനം മാത്രമാണ്. തീർഥാടകർക്കും വിശ്വാസികൾക്കും വത്തിക്കാൻ സിറ്റിയിലെ കാഴ്ചകൾ മാത്രം കാണുന്നതിനുപകരം അവരുടെ വിശ്വാസം പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ പ്രവേശന വഴി ഉണ്ടാകുമെന്ന് പ്രസ്തുത പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു.

പത്രോസ് ശ്ലീഹായുടെ രൂപം, വി. ജോൺ പോൾ രണ്ടാമന്റെ അൾത്താര, വാഴ്ത്തപ്പെട്ടവരുടെ ചാപ്പൽ, സെന്റ് ജോസഫിന്റെ ചാപ്പൽ, ഔവർ ലേഡി ഓഫ് സക്കോറിന്റെ ചിത്രമുള്ള ഗ്രിഗോറിയൻ ചാപ്പൽ, ജോസഫിന്റെ ചാപ്പൽ, വത്തിക്കാൻ ഗ്രോട്ടോ എന്നിവയിലൂടെ കടന്നു പോയി ആത്മീയമായി തീർത്ഥാടകരെ വളരുവാൻ സഹായിക്കുന്ന വിധമാണ് പുതിയ പദ്ധതികൾ ക്രമീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.