ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക രാജ്യാന്തര യാത്രകൾ സ്ഥിരീകരിച്ച് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പ നടത്താൻ പോകുന്ന രണ്ട് രാജ്യാന്തര അപ്പസ്തോലിക യാത്രകൾ സ്ഥിരീകരിച്ച് വത്തിക്കാൻ. ജൂൺ മൂന്നിന് ഹോളി സീ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ജൂലൈയിലാണ് പാപ്പാ ആഫ്രിക്കയിലേക്കും നോർത്ത് അമേരിക്കയിലേക്കും അപ്പസ്തോലിക യാത്രകൾ നടത്തുന്നത്. ജൂലൈ രണ്ടു മുതൽ ഏഴു വരെയുള്ള തീയതികളിലാണ് ഫ്രാൻസിസ് മാർപാപ്പ ആഫ്രിക്ക സന്ദർശിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് പരിശുദ്ധ പിതാവ് ജൂലൈ 24 മുതൽ 30 വരെ വടക്കേ അമേരിക്കയിലേക്കും യാത്ര ചെയ്യും.

ജൂൺ മാസത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പ മൂന്ന് പരിശുദ്ധ കുർബാനകൾ അർപ്പിക്കുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. പന്തക്കുസ്താ തിരുനാളായ ജൂൺ അഞ്ച്, ലോക കുടുംബസമ്മേളനം നടക്കുന്ന ജൂൺ 25, അതുപോലെ വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29 എന്നീ ദിവസങ്ങളിലാണ് പാപ്പാ ബലിയർപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.