
ഫ്രാൻസിസ് പാപ്പായുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കത്തിൻറെ ഭാഗമായി കർദ്ദിനാളാന്മാരുടെ എട്ടാമത് പൊതുയോഗം മെയ് രണ്ടിന് വെള്ളിയാഴ്ച വത്തിക്കാനിൽ നടന്നു. 180-ലേറെ കർദ്ദിനാളന്മാർ ഇതിൽ പങ്കെടുത്തു. ഇവരിൽ 120 പേർ പാപ്പായെ തിരഞ്ഞെടുക്കുന്നതിനു വോട്ടവകാശമുള്ളവർ ആയിരുന്നു.
ഫ്രാൻസീസ് പാപ്പായുടെ സഭാശുശ്രൂഷയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന സുവിശേഷവത്കരിക്കുന്ന സഹോദര്യകൂട്ടായ്മയായ സഭ, യുവജനങ്ങൾക്ക് പ്രത്യേകിച്ച് സുവിശേഷം പകർന്നു നല്കൽ, പൗരസ്ത്യസഭകൾ, സുവിശേഷ വിനിമയവും സാക്ഷ്യവും ഇടവക മുതൽ എല്ലാ തലങ്ങളിലും എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയവ ഈ യോഗത്തിൽ ചർച്ചാവിഷയങ്ങളായി. കൂടാതെ സുവിശേഷ സാക്ഷ്യത്തിനു വിരുദ്ധമായ ലൈംഗിക ചൂഷണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പരാമർശിക്കപ്പെട്ടു.
ആരാധനാക്രമത്തിൻറെ കേന്ദ്രസ്ഥാനം, കാനൻ നിയമത്തിൻറെ പ്രാധാന്യം, സിനഡാത്മകത, കൂട്ടായ്മ തുടങ്ങിയവയും അവതരിപ്പിക്കപ്പെട്ടു. ഇരുപത്തിയഞ്ചു കർദ്ദിനാളാന്മാർ ഈ യോഗത്തിൽ സംസാരിച്ചു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്