ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ അൾജീരിയായിൽ

രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ അൾജീരിയായിൽ ദ്വിദിന സന്ദർശനം നടത്തുന്നു. പരിശുദ്ധ സിംഹാസനം അൾജീരിയയുമായി നയന്ത്രബന്ധം സ്ഥാപിച്ചതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം ഒക്ടോബർ 25 -ന് ഈ സന്ദർശനം ആരംഭിച്ചത്.

അൾജീരിയയുടെ പ്രസിഡൻറ് അബ്ദേൽമജീദ് തെബൗനെ, വിദേശകാര്യ മന്ത്രി റാംത്തനെ ലമാമ്ര, ആഭ്യന്തര മന്ത്രി ബ്രാഹിം മെറാദ്, മതകാര്യ മന്ത്രി യൂസെഫ് ബെൽമെഹ്ദി, അൾജെറിലെ വലിയ പള്ളിയുടെ റെക്ടർ മൊഹമെദ് മമൗനെ എൽ കാസിം എൽ ഹസ്സീനി എന്നിവരുമായുള്ള പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകളായിരുന്നു ആർച്ചുബിഷപ്പ് ഗാല്ലഗെറിന്റെ ആദ്യദിന സന്ദർശന പരിപാടികൾ. രണ്ടാം ദിനമായ ഇരുപത്തിയാറാം തീയതി അദ്ദേഹം തിബിരീനെ ആശ്രമം സന്ദർശിക്കുകയും നയതന്ത്ര പ്രതിനിധികളും പൗരാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും പ്രാദേശിക സഭാപ്രതിനിധികളുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്യും.

1972-ലാണ് അൾജീരിയയും പരിശുദ്ധ സിംഹസനവും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായത്. അൾജീരിയ ഒരു ഇസ്ലാം രാഷ്ട്രമാണെങ്കിലും പരിശുദ്ധ സിംഹാസനം അന്നാടുമായി നല്ല ബന്ധം പുലർത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.