ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ

അനധികൃത ആയുധക്കടത്തും അക്രമവും തമ്മിൽ അഗാധബന്ധമുണ്ടെന്നും ചെറുകിട ആയുധങ്ങളുടെയും ലഘുവായുധങ്ങളുടെയും അനധികൃത വ്യാപാരം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ബഹുമുഖ യത്നങ്ങൾക്ക് പരിശുദ്ധ സിംഹാസനം ആവർത്തിച്ചു പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തിന്റെ എഴുപത്തിയേഴാമത് യോഗത്തിന്റെ പ്രഥമസമിതിയെ, ന്യൂയോർക്കിൽ വച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.

വ്യക്തികൾക്കും സമൂഹത്തിനും അനിർവചനീയ യാതനകൾ നൽകാൻ പദ്ധതിയിടുന്നവർക്ക് മാരാകായുധങ്ങൾ വിൽക്കുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരം, കേവലം പണമാണ് എന്ന ഖേദകരമായ വസ്തുത ആർച്ചുബിഷപ്പ് കാച്ച ചൂണ്ടിക്കാട്ടി. ആകയാൽ മനുഷ്യജീവന് അതീവ മുൻഗണന നല്കുന്നതിനും സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങളെ മറികടക്കുന്നതിനും അന്താരാഷ്ട്ര സമൂഹം എന്ന നിലയിൽ നാം കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.