നൈജീരിയൻ കൂട്ടക്കൊലയെ അപലപിച്ച് യുഎസ്‌ ബിഷപ്പുമാർ

നൈജീരിയയിലെ ദേവാലയത്തിൽ നടന്ന കൂട്ടക്കൊലയെ അപലപിച്ച് യുഎസ്‌ ബിഷപ്പ്സ് കോൺഫറന്സിന്റെ പീസ് ആൻഡ് ജസ്റ്റിസ് കമ്മിറ്റി ചെയർമാൻ ബിഷപ്പ് ഡേവിഡ് ജെ. മല്ലോയ്. ജൂൺ എട്ടിന് നൈജീരിയയിലെ ബിഷപ്പുമാർക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ആക്രമണത്തിൽ മരിച്ചവരുടെ ആത്മാക്കളെ ദൈവത്തിന്റെ കരുണക്കായി സമർപ്പിക്കുന്നു. ദുരിതമനുഭവിക്കുന്നവർക്ക് സർവ്വശക്തനായ ദൈവം സൗഖ്യവും സാന്ത്വനവും നൽകാൻ ഞങ്ങൾ പരിശുദ്ധ പിതാവിനോടു ചേർന്ന് പ്രാർത്ഥിക്കുന്നു” – ബിഷപ്പ് പറഞ്ഞു.

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. മൂന്നാഴ്ചകൾക്കു മുൻപ് നൈജീരിയയിൽ ഒരു ക്രൈസ്തവ വിദ്യാർത്ഥിനിയെ കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവും ബിഷപ്പ് ഓർമ്മിച്ചു. കേസിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ, നൈജീരിയയിലെ ദേവാലയങ്ങൾക്കു നേരെയും ആക്രമണങ്ങൾ നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.