അന്താരാഷ്ട്രനിയമ സമിതിയ്ക്ക് പരിശുദ്ധസിംഹാസനത്തിന്റെ അഭിനന്ദനം

മൗലിക മൂല്യങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്രനിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന “യൂസ് കോജെൻസ്” എന്നറിയപ്പെടുന്ന മാമൂലാനുസൃത നിയമങ്ങളെ പരിശുദ്ധസിംഹാസനം എന്നും പിന്തുണച്ചിട്ടുണ്ടെന്ന് ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച. ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച, ഈ സംഘടനയുടെ പൊതുസഭയുടെ എഴുപത്തിയേഴാമത് യോഗത്തെ സംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ഇപ്രകാരം പറഞ്ഞത്.

“അന്താരാഷ്ട്ര നിയമത്തിൻറെ പടിപിടയായുള്ള വികസനവും അതിൻറെ ക്രോഡീകരണവും” മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടത്തിയ വിപുലമായ പ്രവർത്തനത്തിന് അന്താരാഷ്ട്രനിയമ സമിതിയെ പരിശുദ്ധസിംഹസാനം അഭിനന്ദിക്കുന്നതായി ആർച്ച്ബിഷപ്പ് കാച്ച അറിയിച്ചു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമത്തിൻറെ അലംഘനീയ നിയമങ്ങളുടെ ഉള്ളടക്കം ഓരോന്നായി എണ്ണിപ്പറയാതെ തന്നെ അവ അവതരിപ്പിക്കുന്നതിന് രാഷ്ട്രങ്ങളെ സഹായിക്കുന്നതിനു വേണ്ടി ചില വ്യാഖ്യാന നിയമങ്ങൾ വികസിപ്പിക്കേണ്ടതിൻറെ അടിയന്തരാവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

പൊതുവായ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം അന്താരഷ്ട്രസമൂഹം എന്ന് മുൻവ്യവസ്ഥ ചെയ്യുന്നതും വിഭാവനം ചെയ്യുന്നതുമാണ് “യൂസ് കോജെൻസ്” എന്ന ആശയമെന്ന് ആർച്ച്ബിഷപ്പ് കാച്ച പറഞ്ഞു. അതായത്, പരുക്കൻ ശക്തിയെ അല്ല, മറിച്ച് നമ്മുടെ പൊതുവായ മനുഷ്യപ്രകൃതിയുടെ വെളിച്ചത്തിൽ എല്ലാവരും പങ്കിടുന്ന ധാർമ്മിക മൂല്യങ്ങളെ, അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര പൊതുക്രമമാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.