ഉക്രൈനിലെ കലാകാരന്മാർക്ക് സഹായഹസ്‌തമേകി യുനെസ്കോ

ഐക്യരാഷ്ട്രസഭയുടെ ഘടകം യുനെസ്കോയും, ഉക്രൈനിലെ സർക്കാർ ഇതര സംഘടന സമകാലിക കലാ മ്യൂസിയവും ചേർന്ന് കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനായി 7 പുതിയ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയിലെ, പൈതൃകമൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള ഫണ്ടിൽനിന്ന് ഏതാണ്ട് എൺപത് ലക്ഷത്തോളം രൂപയുടെ ധനസഹായമാണ് ഇവർക്ക് ലഭിക്കുക.

ഇന്നത്തെ കലാകാരന്മാരെയും സാംസ്കാരിക വിദഗ്ധരെയും പിന്തുണയ്ക്കുക എന്നാൽ നാളത്തെ സമൂഹങ്ങളെ പിന്തുണയ്ക്കുക എന്നാണ് അർത്ഥമെന്ന് ഇതുമായി ബന്ധപ്പെട്ട് യുനെസ്കോയുടെ സാംസ്‌കാരിക കാര്യങ്ങൾക്കായുള്ള വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഏർനെസ്റ്റോ ഒത്തോണെ പറഞ്ഞു. സാംസ്കാരികജീവിതം എന്നത് അടിസ്ഥാന ആഗോള മനുഷ്യാവകാശമാണെന്ന് ഓർമ്മിപ്പിച്ച അവർ, സമാധാനകാലത്തെന്നപോലെ യുദ്ധകാലത്തും, കലാകാരന്മാർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് തിരിച്ചറിയുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണമെന്ന് കൂട്ടിച്ചേർത്തു.

ഉക്രെയ്നിനെതിരായ റഷ്യൻ ആക്രമണം ആരംഭിച്ചതിന് ശേഷം 2022 ഫെബ്രുവരി 24 മുതൽ ഉക്രൈനിലെ കലാലോകം, വിദ്യാഭ്യാസം, മാധ്യമസ്വാതന്ത്ര്യം എന്നീ മേഖലകളിൽ ഐക്യരാഷ്ട്രസഭ വിവിധ അടിയന്തിരസഹായനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.