ഉക്രൈനിലെ മാതാവിന്റെ രൂപം സംരക്ഷിക്കാൻ സുരക്ഷാവലയം തീർത്ത് വിശ്വാസികൾ

ഉക്രൈനിലെ ലിവീവിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപം സംരക്ഷിക്കാൻ സുരക്ഷാവലയം തീർത്ത് വിശ്വാസികൾ. ഏപ്രിൽ 13- നാണ് റഷ്യൻ ആക്രമണത്തെ ഭയന്ന് വിശ്വാസികൾ സുരക്ഷാവലയം തീർത്തത്.

“ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, സ്മാരകങ്ങളും രൂപങ്ങളും നവീകരിക്കുന്നത് ഞങ്ങൾ നിർത്തിയിരിക്കുകയാണ്. ചരിത്രപരമായ രൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കാരണം അവ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. ഞങ്ങൾക്ക് യുനെസ്കോയുടെ സംരക്ഷണമുണ്ട്. കാരണം ലിവിവ് അവരുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ ലിസ്റ്റിലെ ഏതെങ്കിലും വസ്തുവിന്റെ നാശം യൂറോപ്പിലെ മറ്റേതൊരു ചരിത്രവസ്തുവിന്റെ നാശത്തിന് തുല്യമാണ്”- ലിവിവ് സിറ്റി കൗൺസിലിന്റെ ചരിത്രപരമായ പരിസ്ഥിതി സംരക്ഷണ വിഭാഗം മേധാവി ലിലിയ ഒനിഷെങ്കോ പറഞ്ഞു. നമ്മുടെ സംസ്കാരം നഷ്ടപ്പെട്ടാൽ നമുക്ക് നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്നും ലിലിയ കൂട്ടിച്ചേർത്തു.

ഒരു മാസം മുമ്പ്, ലിവിവിലെ ലത്തീൻ കത്തീഡ്രലിനു മുന്നിലുള്ള ഒരു രൂപവും ഉക്രേനിയക്കാർ ഇതേരീതിയിൽ സംരക്ഷിച്ചിരുന്നു. ഗത്സെമൻ തോട്ടത്തിൽ വച്ച് യേശുവിനെ പട്ടാളക്കാർ അറസ്റ്റ് ചെയ്യുന്നത് ചിത്രീകരിക്കുന്ന രൂപമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.