ലോക കുടുംബസംഗമത്തിൽ ലോകസമാധാനത്തിനായി പ്രാർത്ഥിച്ച് ഉക്രേനിയൻ കുടുംബം

ജൂൺ 21 മുതൽ 26 വരെ വത്തിക്കാനിൽ നടക്കുന്ന ലോക കുടുംബസംഗമത്തിൽ ലോകസമാധാനത്തിനായി പ്രാർത്ഥിച്ച് ഒരു ഉക്രേനിയൻ കുടുംബം. മാതാപിതാക്കളായ വോലോഡൈമറും തത്യാന കോർസിൻസ്കിയും അടങ്ങുന്ന പത്തംഗ കുടുംബം ജൂൺ 21-നാണ് ഉക്രേനിയൻ പതാകയുമായി റോമിലെത്തിയത്. അവരുടെ മാതൃരാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനായി വി. ജോൺ പോൾ രണ്ടാമന്റെ ശവകുടീരത്തിൽ പ്രാർത്ഥിക്കാനാണ് ഈ കുടുംബം എത്തിയിരിക്കുന്നത്.

കുടുംബജീവിതത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ 120 രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കരാണ് വത്തിക്കാനിൽ ഒത്തുകൂടിയിരിക്കുന്നത്. നിലവിൽ പോളണ്ടിലുള്ള, എട്ട് മക്കളുള്ള ഈ ഉക്രേനിയൻ കുടുംബം യുദ്ധം കുട്ടികളെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പങ്കുവച്ചു. “നമ്മുടെ അയൽക്കാരോടുള്ള സ്നേഹത്തിലൂടെ നാം ദൈവത്തെ തന്നെയാണ് അറിയുന്നത്” – ലോക കുടുംബസംഗമത്തിൽ ഈ മാതാപിതാക്കൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.