കുട്ടികളെ രക്ഷിക്കാൻ ഉക്രൈനിലേക്ക് വരാൻ മാർപാപ്പയോട് ആവശ്യപ്പെട്ട് ഉക്രേനിയൻ ബാലൻ

യുദ്ധഭീതിയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാൻ ഉക്രൈനിലേക്ക് വരാൻ ഫ്രാൻസിസ് പാപ്പയോട് ആവശ്യപ്പെട്ട് ഉക്രേനിയൻ ബാലൻ. ‘ചിൽഡ്രൻസ് ട്രെയിൻ’ പദ്ധതിയുടെ ഭാഗമായി ഇറ്റലിയിൽ നിന്നുള്ള 160-ഓളം സ്കൂൾ കുട്ടികളോട് ജൂൺ നാലിന് സംസാരിക്കുകയായിരുന്നു മാർപാപ്പ.

അഭയാർത്ഥിയായി റോമിൽ താമസിക്കുന്ന സച്ചാർ എന്ന ഉക്രേനിയൻ ബാലനാണ് പാപ്പായോട് ഇപ്രകാരം ആവശ്യപ്പെട്ടത്. “എനിക്കൊരു ചോദ്യമില്ല, അഭ്യർത്ഥനയാണ് ഉള്ളത്. ഉക്രൈനിൽ ഇപ്പോൾ കഷ്ടപ്പെടുന്ന എല്ലാ കുട്ടികളെയും രക്ഷിക്കാൻ അങ്ങേക്ക് ഉക്രൈനിലേക്ക് വരാമോ?” – സച്ചാർ പാപ്പായോടു ചോദിച്ചു.

ഉക്രൈനിലെ കുട്ടികളെ കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്നും അവരെ സഹായിക്കാനായി കർദ്ദിനാൾമാരെ അയച്ചിട്ടുണ്ടെന്നും വീൽചെയറിൽ ഇരുന്നുകൊണ്ട് പാപ്പാ പ്രതികരിച്ചു. താൻ ഉക്രൈനിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉചിതമായ ഒരു സമയത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.