ഉക്രൈനിലെ യുദ്ധം ലോകത്തിന് മുഴുവൻ ഭീഷണിയാണ്: ഫ്രാൻസിസ് മാർപാപ്പ

ഉക്രൈനിലെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ലോകത്തിന് മുഴുവൻ ഭീഷണിയുയർത്തുന്നതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മേയ് ആറിന് അപ്പോസ്തോലിക കൊട്ടാരത്തിൽ വച്ച് നടന്ന ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിനോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“റഷ്യ – ഉക്രൈൻ യുദ്ധം ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല എല്ലാ ക്രിസ്ത്യാനികളുടെയും ക്രൈസ്തവ സഭകളുടെയും മനസ്സാക്ഷിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിനോട് ഐക്യപ്പെട്ടുകൊണ്ട്, ഓരോ ക്രൈസ്തവനും സുവിശേഷം ജീവിക്കണം. അത് ആയുധങ്ങളെപോലും നിർവീര്യമാക്കും”- പാപ്പാ പറഞ്ഞു.

ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒന്നാണെന്ന ബോധ്യം വളർത്താൻ കോവിഡ് പകർച്ചവ്യാധിയ്ക്ക് സാധിച്ചു. മാത്രമല്ല ക്രൈസ്തവർ തമ്മിലുള്ള ബന്ധം വളർത്താനും ശക്തിപ്പെടുത്താനും അത് വഴിയൊരുക്കിയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.