യുദ്ധം അവസാനിക്കാനുള്ള ഏക ഉപാധി പ്രാർത്ഥന: ഉക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യൊ

സമാധാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തന്റെ പ്രതീക്ഷയെന്ന് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ ആർച്ചുബിഷപ്പ് വിസ്വൽദാസ് കുൽബൊക്കാസ് പറയുന്നു. ഉക്രൈനിലെ യുദ്ധം അവസാനിക്കാൻ പ്രാർത്ഥനയും യുദ്ധത്തിന് കാരണക്കാരായവരുടെ മാനസാന്തരവുമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് ഉക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യൊ ആർച്ചുബിഷപ്പ് വിസ്വൽദാസ് കുൽബൊക്കാസ്.

ഉക്രൈന്റെ തലസ്ഥാനമായ കിയേവ് ഉൾപ്പടെയുള്ള നഗരങ്ങളിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്. ഫെബ്രുവരി 24-ന് റഷ്യ ഉക്രൈനിൽ ആരംഭിച്ച സായുധപോരാട്ടം എട്ടു മാസത്തോട് അടുക്കുന്നതിനെക്കുറിച്ച് പരമാർശിച്ച ആർച്ചുബിഷപ്പ് കുൽബോക്കാസ്, പതിക്കുന്ന ഓരോ മിസൈലും ബോംബും മരണവും നാശനഷ്ടങ്ങളും വിതച്ചുകൊണ്ടിരിക്കയാണെന്നും സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഏക ആവശ്യം സമാധാനമാണെന്നും അല്ലാത്തപക്ഷം, തങ്ങൾ വലിയ സഹനത്തിൽ കഴിയേണ്ടിവരുമെന്ന് ഏതാനും അമ്മമാർ തന്നോടു പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.