മെക്സിക്കോയിൽ ആയുധധാരികളുടെ ആക്രമണത്തിൽ രണ്ട് കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടു

മെക്സിക്കോയിൽ നടന്ന ആയുധധാരികളുടെ ആക്രമണത്തിൽ രണ്ട് ജെസ്യൂട്ട് വൈദികർ കൊല്ലപ്പെട്ടു. ഫാ. ഹാജാവിയർ കാമ്പോസ്, ഫാ. ജോക്വിൻ മോറ എന്നിവരാണ് ജൂൺ 20-ന് കൊല്ലപ്പെട്ടത്.

“ജൂൺ 20-ന് ഉച്ച കഴിഞ്ഞ് താരാഹുമാരയിലെ സെറോകാഹുയിയിൽ ജെസ്യൂട്ട് വൈദികരായ ഫാ. ഹാജാവിയർ കാമ്പോസ്, ഫാ. ജോക്വിൻ മോറ എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധധാരിയിൽ നിന്നും രക്ഷ തേടി ദേവാലയത്തിൽ അഭയം പ്രാപിച്ച ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വൈദികർ കൊല്ലപ്പെട്ടത്” – മെക്സിക്കോ പ്രവിശ്യയുടെ തലവനായ ഫാ. ലൂയിസ് ജെറാർഡോ മോറോ മാഡ്രിഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ അനുശോചനം അറിയിച്ച അദ്ദേഹം കേസിൽ നിഷ്പക്ഷമായ അന്വേഷണവും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.