ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് ക്രൈസ്തവ അധ്യാപകരെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിലെ സിർസനാൽ ഗ്രാമത്തിൽ താമസിക്കുന്ന രണ്ട് ക്രൈസ്തവ അധ്യാപകരെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. സിഡിഎം ഹൈസ്‌കൂളിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്ന റോസ് മേരി, ജെസ്സ എന്നീ രണ്ട് ക്രൈസ്തവ സ്ത്രീകൾ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ കീറി കത്തിച്ചതായി ആരോപിച്ചാണ് അറസ്റ്റ്.

ഈ രണ്ട് അധ്യാപികമാരും മതം മാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ റോസ് മേരിയെയും ജെസ്സയെയും ഉത്തർപ്രദേശിലെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ സംഭാൽ ജില്ലാ പോലീസ് ഉത്തരവിട്ടു. ദളിത് ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഇവിടെ വർദ്ധിച്ചു വരുകയാണ്. അതിന്റെ തെളിവാണ് ഈ അധ്യാപികമാരുടെ അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.