നൈജീരിയയിൽ രണ്ട് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടു പോയി

ആഫ്രിക്കൻ നാടായ നൈജീരിയായിലെ കടുന സംസ്ഥാനത്തു നിന്നും രണ്ടു വൈദികരെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി. ജോൺ മാർക്ക് ചെയ്ത്ത്ൻ, ദൊണാത്തുസ് ക്ലെയൊപാസ് എന്നീ വൈദികരെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് തട്ടിക്കൊണ്ടു പോയത്. ഇരുവർക്കും വേണ്ടി പ്രത്യേക പ്രത്യേകം പ്രാർത്ഥിക്കണം എന്ന് കഫാഞ്ചൻ രൂപത അഭ്യർത്ഥിച്ചു.

ജൂലൈ 15-ന് നൈജീരിയയിലെ വടക്കൻ കടുന സ്റ്റേറ്റിലെ ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കാത്തലിക് ചർച്ചിന്റെ റെക്ടറിയിൽ നിന്നും വൈകിട്ട് 5.45- ഓടെയാണ് ഇരുവൈദികരെയും തട്ടിക്കൊണ്ടു പോയത്. അവരുടെയും ബന്ദികളാക്കപ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെയും നിരുപാധിക മോചനത്തിനായി പ്രാർത്ഥനകൾ ക്ഷണിക്കുന്നതോടൊപ്പം ആരും നിയമം കൈയ്യിലെടുക്കാതിരിക്കട്ടെയെന്ന് രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.