പ്രതിസന്ധികളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കുക: ഫ്രാൻസിസ് പാപ്പാ

ജീവിത പ്രതിസന്ധികളിൽ തളരുമ്പോൾ ആത്മവിശ്വാസത്തോടെ പരിശുദ്ധ അമ്മയെ സമീപിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 11- ന് വത്തിക്കാനിൽ ഇറ്റാലിയൻ സൈനികരുമായും അവരുടെ കുടുംബങ്ങളുമായും നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നമ്മുടെ മാതാവിന്റെ മാതൃ സംരക്ഷണത്തിലേക്ക് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. ജീവിത പ്രതിസന്ധികളിൽ തളരുമ്പോൾ ആത്മവിശ്വാസത്തോടെ പരിശുദ്ധ അമ്മയെ സമീപിക്കുക. സ്നേഹമുള്ള അമ്മയെന്ന നിലയിൽ, തന്റെ പുത്രനായ യേശുവിനോട് നമ്മുടെ ആവശ്യങ്ങൾ അവൾ അവതരിപ്പിക്കും. പരിശുദ്ധ കന്യാമറിയം ഒരു അമ്മയാണ്. എല്ലാ അമ്മമാരെയും പോലെ അവൾക്ക് എങ്ങനെ സ്നേഹിക്കണം, സംരക്ഷിക്കണം, സഹായിക്കണം, എന്നൊക്കെ നന്നായി അറിയാം”- പാപ്പാ പറഞ്ഞു.

സൈനികർ നൽകുന്ന സേവനങ്ങൾക്ക് പാപ്പാ ഈ അവസരത്തിൽ നന്ദി പറഞ്ഞു. ക്ഷമയും ത്യാഗമനോഭാവവും കർത്തവ്യബോധവും ആവശ്യമായ ഒരു മേഖലയാണിതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.