നോഡ്രെ ടാം കത്ത്രീഡലിൽ തീപിടുത്തമുണ്ടായിട്ട് മൂന്നു വർഷം

പാരീസിലെ നോഡ്രെ ടാം കത്ത്രീഡൽ തീപിടുത്തമുണ്ടായിട്ട് ഏപ്രിൽ 15 -ന് മൂന്നു വർഷം തികഞ്ഞു. 2024 -ലെ ഒളിമ്പിക് ഗെയിംസ് കണക്കിലെടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു തീപിടുത്തം. 2019 ഏപ്രിൽ 15 തിങ്കളാഴ്ച വൈകുന്നേരമാണ് പാരീസ് കത്തീഡ്രലിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഐക്കണിക് ശിഖരം തകർന്ന് മേൽക്കൂരയ്ക്ക് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു. നോട്രെ ഡാം കത്ത്രീഡൽ പുനർനിർമ്മിക്കാൻ നിലവിൽ സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും 90 കരാറുകളുണ്ട്. എബിസി പറയുന്നതനുസരിച്ച്, പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 130 കരാറുകൾ ഉണ്ടാകും. കത്തീഡ്രലിന്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് മേൽക്കൂരയുടെയും അതുപോലെ തന്നെ ഐക്കണിക് ശിഖരത്തിന്റെയും പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ അംഗീകരിച്ചത്. 2024 -ൽ ഫ്രാൻസിൽ സമ്മർ ഒളിമ്പിക്‌സ് നടക്കുന്നതിനു മുമ്പ് പുനർനിർമ്മാണ ജോലികൾ പൂർത്തീകരിക്കാനാണ് ഫ്രാൻസ് പ്രസിഡന്റ് മക്രോന്റെ നിർദ്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.