മികച്ച സുവിശേഷവത്ക്കരണത്തിന് ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന മൂന്ന് കാര്യങ്ങൾ

സുവിശേഷം പങ്കുവയ്ക്കാൻ മൂന്ന് കാര്യങ്ങൾ പ്രധാനമായും ആവശ്യമാണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒന്നാമതായി പാപ്പാ നിർദ്ദേശിക്കുന്ന കാര്യം മിഷനറി പ്രവർത്തനങ്ങളിലൂടെ സുവിശേഷം പങ്കുവയ്ക്കാമെന്നാണ്. ക്രിസ്തുവിൽ കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഒരാളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു. ഒരാളുടെ ജീവിതം തന്നിൽ മാത്രമല്ല, മറിച്ച് യേശുവിൽ കേന്ദീകൃതമായതാണ്.

ലോകത്തിന്റെ പാതകളിൽ ദൈവത്തിന്റെ കാരുണ്യം ജീവിക്കാൻ സാധിക്കുന്നത് പ്രാർത്ഥനയിലൂടെയാണെന്നും പാപ്പാ വെളിപ്പെടുത്തുന്നു. നമ്മുടെ എല്ലാ നല്ല പ്രവൃത്തികളും സാധ്യമാക്കുന്നത് കർത്താവിന്റെ ആത്മാവാണ്. ദൈവത്തിന്റെ കൃപയ്ക്കാണ് എപ്പോഴും പ്രഥമസ്ഥാനം കൊടുക്കേണ്ടത്. അല്ലെങ്കിൽ മിഷൻ പ്രവർത്തനങ്ങൾ പലപ്പോഴും വ്യർത്ഥമായ ഓട്ടമത്സരമായി മാറും.

മൂന്നാമത്തെ കാര്യം ഉപവിപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിലൂടെ സുവിശേഷം പങ്കുവയ്ക്കപ്പെടലാണ്. ഈ മൂന്നു കാര്യങ്ങളാണ് പാപ്പാ സുവിശേഷം പങ്കുവയ്ക്കാൻ നിർദ്ദേശിക്കുന്ന മൂന്ന് കാര്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.