നൈജീരിയയിൽ നിന്നും മൂന്ന് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ ചിബോക്കിൽ നിന്ന് ഏപ്രിൽ 19 -ന് ബോക്കോ ഹറാം തീവ്രവാദികൾ മൂന്ന് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി. 2014 മുതൽ ഏകദേശം 300 ക്രിസ്ത്യൻ പെൺകുട്ടികളെ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ബോർണോ സ്റ്റേറ്റിലെ ചിബോക്ക് പ്രദേശത്തു താമസിക്കുന്ന ക്രിസ്ത്യാനികൾ നൂറിലധികം തവണയാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.

ബൊക്കോ ഹറാമിന്റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) ആണ് ഈ അക്രമങ്ങളുടെയെല്ലാം പിന്നിൽ. 2021 ജനുവരി 20 -ന് ഒരു ക്രൈസ്തവർ കൊല്ലപ്പെടുകയും 10 മുതൽ 13 വരെ പ്രായമുള്ള പതിനേഴു ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. 2021 ജനുവരി 14 -ന്, മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും അഞ്ച് പെൺകുട്ടികളെ അതേ സമൂഹത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഓരോ ആക്രമണത്തിലും ഭീകരർ ഗ്രാമത്തിലെ പള്ളികളും കത്തിച്ചു.

2022 -ലെ ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം വിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട രാജ്യമാണ് നൈജീരിയ. ലോകത്ത് ഏറ്റവുമധികം ക്രിസ്ത്യാനികൾ തട്ടിക്കൊണ്ടു പോകപ്പെടുന്നതും നൈജീരിയയിൽ നിന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.