കാമറൂണിൽ തട്ടിക്കൊണ്ടു പോകപ്പെട്ട കത്തോലിക്കാ വൈദികൻ മോചിതനായി

ജനുവരി 12 -ന് കാമറൂണിൽ നിന്ന് ആയുധധാരികളായ സൈന്യത്താൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. ബികോങ് തോബിയാസ് മോചിതനായി. ജനുവരി 13 -ന് രാത്രിയിലാണ് വൈദികനെ വിട്ടയച്ചതെന്ന് ഫിഡെസ് റിപ്പോർട്ട് ചെയ്തു. തെക്കു കിഴക്കൻ കാമറൂണിലെ ആംഗ്ലോഫോൺ മേഖലയിലെ ബ്യൂയയിലെ സാൻ കാർലോസ് ലുവാംഗയുടെ ഇടവകയ്ക്കു സമീപം സൈനിക യൂണിഫോമിൽ എത്തിയ സംഘം ഫാ. തോബിയാസിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ജനുവരി 12 -ന്, സെന്റ് പോൾസ് കോളേജ് ബോജോംഗോയുടെ ഡയറക്ടർ കൂടിയായ വൈദികനെ സൈനികർ വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയും അതിനു ശേഷം ഒന്നും പറയാതെ അവരുടെ ട്രാക്കിലേക്ക് തള്ളിയിട്ട ശേഷം കൊണ്ടുപോവുകയുമായിരുന്നു. ഫാ. തോബിയാസിന്റെ കാറും ഈ സംഘം പരിശോധിച്ചു.

ഈ പ്രദേശത്ത് കാമറൂണിയൻ സൈന്യവും സ്വാതന്ത്ര്യ അനുകൂല ഗ്രൂപ്പുകളും തമ്മിൽ വർഷങ്ങളായി സംഘർഷം നിലനിന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.