നൈജീരിയയിൽ ഒരു വൈദികനെയും ഒൻപത് ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോയി; മോചനത്തിനായി പ്രാർത്ഥനയോടെ വിശ്വാസികൾ

വടക്കൻ നൈജീരിയയിലെ കടുന അതിരൂപതയിൽ നിന്നും നവംബർ എട്ടിന് അർധരാത്രി ഒരു വൈദികനെയും ഒൻപത് ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോയി. ഫാ. എബ്രഹാം കുനാട്ടിനെയും മറ്റ് ഒമ്പത് ക്രൈസ്തവരെയുമാണ് തട്ടിക്കൊണ്ടു പോയതെന്ന് കടുന അതിരൂപത ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകെവു ഇമ്മാനുവൽ, പ്രസ്താവനയിൽ വെളിപ്പെടുത്തി

കുർമിൻ സാറ ഏരിയയിലെ സെന്റ് മുളുമ്പ ഇടവകയിൽ നിന്നാണ് ഫാ. കുനാട്ടിനെ തട്ടിക്കൊണ്ടുപോയത്. അടുത്ത കാലം വരെ, ഐഡൺ ഗിഡ ഏരിയയിലെ സെന്റ് ബെർണാർഡോ പള്ളിയിലെ ഇടവക വികാരിയായിരുന്നു അദ്ദേഹം. സുരക്ഷാ കാരണങ്ങളാൽ പുതിയ സ്ഥലത്തേക്ക് സ്ഥലം മാറ്റിയതായിരുന്നു. “സർവ്വശക്തനായ ദൈവം സാഹചര്യം നിയന്ത്രിക്കുകയും നമ്മുടെ വൈദികനെയും വിശ്വാസികളെയും സംരക്ഷിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.” – രൂപതാ ചാൻസലർ പ്രസ്താവനയിൽ പറയുന്നു.

“നൈജീരിയയിൽ വളരെ സങ്കടകരമായ സാഹചര്യങ്ങളുണ്ട്. ഇവിടെ നടക്കുന്ന പല കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ്. കുറ്റവാളികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.” -ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ കടുന ബ്രാഞ്ച് പ്രസിഡന്റ് ഫാ. ജോസഫ് ഹയേബ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.