നിക്കരാഗ്വയിലെ ബിഷപ്പ് തടവിലായിട്ട് 40 ദിനങ്ങൾ; എവിടെയെന്നത് അജ്ഞാതം

നിക്കരാഗ്വയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസിനെ 26 വർഷവും നാല് മാസവും തടവിന് ശിക്ഷിച്ച് 40 ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നതായി നിക്കരാഗ്വൻ മനുഷ്യാവകാശ കേന്ദ്രം (CENIDH) വെളിപ്പെടുത്തി. ബിഷപ്പിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഫെബ്രുവരി പത്തിനാണ് ഭരണകൂടം ശിക്ഷിച്ചത്. ഇതുവരെ ബിഷപ്പ് എവിടെയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയിലേക്ക് അയച്ച 222 രാഷ്ട്രീയ തടവുകാരോടൊപ്പം നാടുവിടാൻ വിസമ്മതിച്ച ബിഷപ്പിനെ പരമാവധി സുരക്ഷാ സെല്ലിൽ അടച്ചിരുന്നു. എന്നാൽ അദ്ദേഹം കൃത്യമായി എവിടെയാണെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അധികൃതർ വിവരങ്ങൾ നൽകിയിട്ടില്ല. ഇതിലൂടെ ഒർട്ടേഗ ഭരണകൂടം ബിഷപ്പിനെ നിർബന്ധിത തിരോധാനത്തിന് വിധേയമാക്കുകയാണെന്ന് മനുഷ്യാവകാശ കേന്ദ്രം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.