ലോകകപ്പ് ഫുട്‌ബോളിലെ ചരിത്രവിജയം ജോർഡി സബാറ്റെയ്ക്ക് സമർപ്പിച്ച് സ്‌പാനിഷ് ഫുട്‌ബോൾ താരം

2022-ലെ ഖത്തർ ലോകകപ്പിൽ കോസ്റ്റാറിക്കയ്‌ക്കെതിരായ സ്‌പെയിനിന്റെ ചരിത്രവിജയം സ്‌പാനിഷ് ഫുട്‌ബോൾ താരം അയ്‌മെറിക് ലാപോർട്ടെ, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) ബാധിച്ചയാളും ദയാവധത്തിനെതിരായ അറിയപ്പെടുന്ന പോരാളിയുമായ ജോർഡി സബാറ്റെയ്‌ക്ക് സമർപ്പിച്ചു. നവംബർ 23 -ന് ലോകകപ്പിന്റെ നാലാം ദിനത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കാണ് സ്പെയിൻ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയത്. ചരിത്രത്തിൽ മുമ്പൊരിക്കലും സ്പാനിഷ് ടീമിന് സമാനമായ ഫലം ലഭിച്ചിട്ടില്ല.

38 -കാരനായ ജോർഡി സബാറ്റെ, സ്പാനിഷ് ടീമിലെ കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും അവരുടെ സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി ഒരു വീഡിയോ സന്ദേശം അയച്ചു, “ഇത്രയും വർഷങ്ങളിൽ ജീവനുവേണ്ടി ഞാൻ പോരാടുകയായിരുന്നു. അതുപോലെ ഈ ലോകകപ്പിലും നിങ്ങൾ പോരാടണം. അത് എന്നെ കൂടുതൽ സന്തോഷിപ്പിക്കും. എനിക്ക് വർഷങ്ങളായി എഎൽഎസ് ഉണ്ട്. ആരോഗ്യാവസ്ഥയും രോഗത്തിന്റെ ഗൗരവും അനുസരിച്ച് ഞാൻ ഇതിനകം മരിക്കേണ്ടതാണ്. പക്ഷേ ഞാൻ ഇപ്പോഴും ഇവിടെയുണ്ട്,” -സബാറ്റെ പറയുന്നു.

സ്‌പെയിനിലെ കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും ജോർഡി ഉറപ്പുനൽകി. “ജീവിച്ചിരിക്കുന്നതിന്റെയും ഈ ലോകകപ്പ് കാണാൻ കഴിയുന്നതിന്റെയും സന്തോഷം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, ഒപ്പം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്ന ടീമിനെ പിന്തുണയ്ക്കാൻ കഴിഞ്ഞതിന്റെയും. നിങ്ങൾ ഓരോരുത്തരെയും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു, ഓരോ കളിയിലും നിങ്ങൾ അവസാനം വരെ പോരാടുമെന്നും എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.

മികച്ച വിജയം കാഴ്ചവെച്ച സ്പെയിനിന്റെ ടീമംഗം ഫുട്‌ബോൾ താരം അയ്‌മെറിക് ലാപോർട്ടെ പറയുന്നു. “ഈ വിജയം നിങ്ങൾക്കുള്ളതാണ്. ഞാൻ അത് നിങ്ങൾക്കായി സമർപ്പിക്കുന്നു. നിങ്ങൾ നിരവധി ആളുകൾക്ക് ഒരു മാതൃകയാണ്,”

എന്താണ് അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS)?

യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു ഇൻഫർമേഷൻ സർവീസായ മെഡ്‌ലൈൻപ്ലസ് പറയുന്നതനുസരിച്ച്, ALS “മസ്തിഷ്കം, സുഷുമ്നാ നാഡി എന്നിവയിലെ ന്യൂറോണുകളെ ബാധിക്കുന്ന ഒരു രോഗമാണ്, അത് സ്വമേധയാ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്നു. ഈ രോഗം ബാധിച്ച വ്യക്തിക്ക് ക്രമേണ ശരീരം ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തുന്നു. രോഗബാധിതരുടെ അവസ്ഥ പതുക്കെ വഷളാകുന്നു. നെഞ്ചിലെ പേശികൾ പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ, ശ്വസിക്കാൻ പ്രയാസമോ അസാധ്യമോ ആയിത്തീരുന്നു.

ജോർഡി സബാറ്റെയും ജീവനുവേണ്ടിയുള്ള പോരാട്ടവും

ദയാവധത്തിലേക്ക് ആളുകളെ തള്ളിവിടപ്പെടാൻ ആഗ്രഹിക്കാത്ത എഎൽഎസ് ഉള്ളവർക്ക് വേണ്ടി വാദിക്കുന്ന ഒരു ധീരനായ വ്യക്തിയാണ് ജോർഡി. ജോർഡി ദയാവധത്തിന്റെ ശക്തനായ എതിരാളിയാണ്. 2022 ജൂൺ 25-ന്, സ്പാനിഷ് പ്രോ-ലൈഫ് പ്ലാറ്റ്‌ഫോമായ ഹസ്തേ ഓയിർ അദ്ദേഹം ജീവന്റെ സംരക്ഷണത്തിനും ദയാവധത്തിനും എതിരായി നടത്തുന്ന പോരാട്ടത്തിനും “അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) ബാധിതരായ ആളുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിനും പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ dshj

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.