സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് 2024 വരെ നീട്ടുമെന്ന് വെളിപ്പെടുത്തി മാർപാപ്പ

2023 ഒക്ടോബറിലും 2024 ഒക്ടോബറിലും റോമിൽ ചേരുന്ന രണ്ട് സെഷനുകളായി ബിഷപ്പുമാരുടെ സിനഡിനെ വിഭജിക്കാനുള്ള തീരുമാനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 16-ന് നടത്തിയ ആഞ്ചലൂസ് പ്രസംഗത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനഡാലിറ്റിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടുതൽ സമയം ലഭിക്കേണ്ടതിനാണ് ഈ തീരുമാനമെടുത്തതെന്ന് ഫ്രാൻസിസ് മാർപാപ്പ വിശദമാക്കി.

“സിനഡൽ പ്രക്രിയയുടെ ഫലങ്ങൾ പലതാണ്. പക്ഷേ, അവ പൂർണ്ണപക്വത കൈവരിക്കുന്നതിന് തിരക്കു കൂട്ടരുത്. ഈ തീരുമാനം സഭയുടെ ഘടനാപരമായ മാനമെന്ന നിലയിൽ സിനഡാലിറ്റിയെക്കുറിച്ചുള്ള ധാരണയെ പ്രോത്സാഹിപ്പിക്കുമെന്നും സുവിശേഷത്തിന്റെ സന്തോഷം പ്രഘോഷിക്കുന്ന സഹോദരങ്ങൾ ഇതിൽ ആഴപ്പെടാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു” – പാപ്പാ പറഞ്ഞു.

ബിഷപ്പുമാരുടെ സിനഡിന്റെ XVI ഓർഡിനറി ജനറൽ അസംബ്ലിയുടെ രണ്ട് സെഷനുകൾ 2023 ഒക്‌ടോബർ 4 മുതൽ 29 വരെ നടക്കും. 2024 ഒക്‌ടോബറിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരെ ഒന്നിച്ചുചേർത്ത് ചർച്ച ചെയ്യാനും മാർപാപ്പ ഉദ്ദേശിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.