സിനഡ് ഒരു രാഷ്ട്രീയ യോഗമല്ല: ഫ്രാൻസിസ് പാപ്പാ

സിനഡ് ‘ഒരു രാഷ്ട്രീയ യോഗമല്ല’ എന്ന് ഫ്രാൻസിസ് മാർപാപ്പ. ജൂലൈ 24 മുതൽ 30 വരെ കാനഡയിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയിൽ ജെസ്യൂട്ട് വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“സിനഡ് ഒരു രാഷ്ട്രീയ യോഗമോ, പാർലമെന്ററി തീരുമാനങ്ങളുടെ ഒരു സമിതിയോ അല്ലെന്ന് ഞാൻ ആവർത്തിക്കുന്നു” – പാപ്പാ പറഞ്ഞു.

ഒരു സിനഡൽ സഭയ്‌ക്ക് ‘കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’ എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിഷപ്പുമാരുടെ സിനഡ്, 2023 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കും. ഇത്തവണത്തെ സിനഡിന് രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ചർച്ചയുടെ സമാപനത്തിൽ – 2023 ഒക്ടോബറിൽ – ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമരേഖ സമർപ്പിക്കും.

ജൂലൈ 29-ന് കാനഡയിലെ ക്യുബെക്കിൽ ജെസ്യൂട്ടുകളുമായുള്ള സംഭാഷണത്തിലാണ് സഭയെക്കുറിച്ചുള്ള തന്റെ ‘സിനഡൽ’ ദർശനത്തെക്കുറിച്ച് പാപ്പാ വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.