‘രണ്ടാം വത്തിക്കാൻ കൗൺസിൽ അത്യാവശ്യമായിരുന്നു’ – പുതിയ കത്തിലൂടെ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വെളിപ്പെടുത്തൽ

ഒരു പുതിയ കത്തിലൂടെ രണ്ടാം വത്തിക്കാൻ കൗൺസിൽ ‘പ്രാധാന്യമുള്ളതും വളരെ അത്യാവശ്യവുമായിരുന്നുവെന്ന്’ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ വെളിപ്പെടുത്തുന്നു. ഒക്ടോബർ 20 വ്യാഴാഴ്ചയാണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്. ഏകദേശം മൂന്നര പേജുള്ള കത്ത്, 60 വർഷം മുമ്പ് ഇതുപോലെ ഒരു മാസം ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത കത്തോലിക്കാ സഭയിലെ ജീവിച്ചിരിക്കുന്ന ചുരുക്കം ചില ദൈവശാസ്ത്രജ്ഞരിൽ ഒരാളായ പാപ്പായുടെ പുതിയ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്നതാണ്.

“1946 ജനുവരിയിൽ ഞാൻ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങിയപ്പോൾ, ഒരു എക്യുമെനിക്കൽ കൗൺസിലിനെക്കുറിച്ച് ആരും ചിന്തിച്ചില്ല. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അത് പ്രഖ്യാപിച്ചപ്പോൾ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അത് പ്രാധാന്യമർഹിക്കുന്നതാണോ, ആശയങ്ങളും ചോദ്യങ്ങളും സമന്വയിപ്പിച്ച് ഒരു സമ്പൂർണ്ണ പ്രസ്താവനയായി ക്രമീകരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വളരെയധികം സംശയമുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഒരു പുതിയ കൗൺസിൽ പ്രാധാന്യമുള്ളതു മാത്രമല്ല, ആവശ്യമാണെന്ന് കാലക്രമേണ തെളിയിക്കപ്പെട്ടു” – 95-കാരനായ പോപ്പ് എമിരിറ്റസ് തന്റെ കത്തിൽ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.