യേശുവിന്റെ തിരുഹൃദയം ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകം: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ തിരുഹൃദയം ദൈവത്തിന്റെ അനന്തമായ സ്നേഹത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 22-ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഈശോയുടെ തിരുഹൃദയ തിരുനാൾ ദൈവത്തിന് മനുഷ്യരോടുള്ള അനന്തമായ സ്നേഹത്തെ ഓർമിപ്പിക്കുന്നു. ക്രിസ്തു നമ്മെ സ്നേഹിക്കുന്നതുപോലെ അവിടുത്തെ സ്നേഹിക്കാൻ നമ്മളും പഠിക്കണം” – പാപ്പാ പറഞ്ഞു. തിരുഹൃദയ തിരുനാളിന്റെ പിറ്റേ ദിവസമായ ജൂൺ 25-ന് തിരുസഭയിൽ മാതാവിന്റെ വിമലഹൃദയ തിരുനാളും ആഘോഷിക്കുന്നുണ്ട്. ഈ രണ്ട് തിരുനാളുകളും നമ്മുടെ ഹൃദയത്തെ സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടും നിറയ്ക്കാൻ പ്രേരിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.