അടിയന്തിരമായി ദാരിദ്ര്യമെന്ന പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 16-ന് ആചരിക്കുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഡയറക്ടർ ജനറൽ, ക്യു ഡോങ്യുവിന് സന്ദേശമയച്ചു. ഒക്‌ടോബർ 14-ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ച തന്റെ സന്ദേശത്തിൽ, ഈ വർഷത്തെ ദിനത്തിന്റെ പ്രമേയം ഇതാണ്: ‘ആരെയും പിന്നിലാക്കരുത്. മികച്ച ഉൽപാദനം, മികച്ച പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, എല്ലാവർക്കും മെച്ചപ്പെട്ട ജീവിതം.’

“ആരെയും പിന്നിലാക്കാതെ, ഒരുമിച്ചു പ്രവർത്തിക്കുകയും ഒരുമിച്ചു നടക്കുകയും ചെയ്തില്ലെങ്കിൽ മനുഷ്യരാശിയെ ബാധിക്കുന്ന പ്രതിസന്ധികളെ നേരിടാൻ കഴിയില്ല. ഈ അർത്ഥത്തിൽ, മറ്റുള്ളവരെ നമ്മുടെ സഹോദരീസഹോദരന്മാരായി, നമ്മുടെ ഒരേ മനുഷ്യകുടുംബം ഉൾക്കൊള്ളുന്ന അംഗങ്ങളായി കാണുമ്പോൾ അവരുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും നമ്മെ എല്ലാവരെയും ബാധിക്കുന്നു” – പാപ്പാ വെളിപ്പെടുത്തി.

ദാരിദ്ര്യമെന്ന പ്രശ്നത്തെ എല്ലാ തലങ്ങളിലും ഒരുമിച്ചു നേരിടേണ്ടത് അടിയന്തര ആവശ്യമാണ്. അന്താരാഷ്ട്ര ബന്ധങ്ങളെ മാനവികതയോടും ഐക്യദാർഢ്യത്തോടും കൂടി ഉൾക്കൊള്ളാനും പൊതുനന്മ പിന്തുടരാനും സാധിക്കണമെന്ന് പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.