ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികനെയും ഡ്രൈവറെയും വിട്ടയച്ചു

ഡിസംബർ 31 -ന് ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു സലേഷ്യൻ വൈദികനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും വിട്ടയച്ചു. ജനുവരി 15, 16 ദിവസങ്ങളിലായാണ് ഇവരെ വിട്ടയച്ചതെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

“ഒരു യാത്രയ്ക്കിടയിലാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയത്. ഡിസംബർ 22 -ന് സലേഷ്യൻ വൈദികർക്കു നേരെ അക്രമികൾ വെടിവയ്‌പ്പ് നടത്തിയിരുന്നു. അന്നു മുതൽ, ഈ പ്രദേശത്ത് അരക്ഷിതാവസ്ഥ നിലനിന്നിരുന്നു. ഡിസംബർ 23 -ന്, മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾക്കു ശേഷം അദ്ദേഹത്തെ വിട്ടയച്ചിരുന്നു” – വത്തിക്കാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

2021 ആഗസ്റ്റ് 14 -ലെ ഭൂകമ്പത്തിൽ ഏകദേശം 2200 -ലധികം പേർ മരിക്കുകയും 50,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിൽ രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ലെസ് കെയ്‌സിൽ, സലേഷ്യൻ വൈദികർ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിച്ചു. അക്രമം, കൊലപാതകങ്ങൾ, അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവക്കൊപ്പം കോവിഡ്-19 മൂലമുണ്ടാകുന്ന ആരോഗ്യപ്രതിസന്ധിയും ഇവിടെയുള്ളവരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

ഹെയ്തിയിലെ പൊതു ക്രമസമാധാന സ്ഥിതി നിയന്ത്രണാതീതമാണ്. പലപ്പോഴും തട്ടിക്കൊണ്ടു പോകൽ സംഘങ്ങൾ മയക്കുമരുന്ന് കടത്തുകാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.